Monday, May 20, 2024
spot_img

നോയിഡയിൽ പോലീസും പ്രതിയും തമ്മിൽ ഏറ്റുമുട്ടൽ; പിടികിട്ടാ പുള്ളിയെ സാഹസികമായി കീഴ്‌പ്പെടുത്തി പോലീസ്

നോയിഡ : നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ ഏറ്റുമുട്ടലിലൂടെ കീഴ്‌പ്പെടുത്തി പോലീസ്. നോയിഡ ഫിലിം സിറ്റിയിൽ സെക്ടർ 20 പോലീസുമായുള്ള ഏറ്റുമുട്ടലിലൂടെയാണ് യുവാവിനെ കീഴ്‌പ്പെടുത്തുന്നത്.ദില്ലി മയൂർ വിഹാർ സ്വദേശിയായ ഡാനിഷിനെയാണ് പോലീസ് പിടികൂടിയത്.

ചീറ്റ എന്നാണ് ഡാനിഷിനെ ഇരട്ടപ്പേര് . ഇയാളുടെ പേരിൽ നിരവധി മോഷണക്കേസുകൾ ദില്ലി എൻസിആറിലെ വിവിധ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 20ൽ അധികം എഫ്‌ഐആറുകളാണ് ഡാനിഷിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണർ അശുതോഷ് ദ്വിവേദി പറഞ്ഞു.

വെള്ളിയാഴ്ച്ച രാവിലെ ഇവിടെ ബ്രഹ്‌മപുത്ര മാർക്കറ്റിന് സമീപം പോലീസ് പരിശോധന നടത്തുകയും ഡാനിഷിനെ തടയുകയും ചെയ്തിരുന്നു. എന്നാൽ ഡാനിഷ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചു. പിന്നാലെ പോലീസ് ഡാനിഷിനെ പിന്തുടരുകയായിരുന്നു. സെക്ടർ 16 എയിലെ ഫിലിം സിറ്റിയിൽ ഓടിക്കയറിയ ഡാനിഷിന് നേരെ വെടിയുതിർത്താണ് പോലീസ് കീഴ്‌പ്പെടുത്തിയത്.

ഡാനിഷിന്റെ പക്കൽ നിന്ന് ഒരു മോട്ടോർ സൈക്കിൾ, തോക്ക്, രണ്ട് വെടിയുണ്ടകൾ, നാല് മൊബൈൽ ഫോണുകൾ എന്നിവ പോലീസ് കണ്ടെടുത്തു. കാലിൽ വെടിയേറ്റ ഇയാളെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

Related Articles

Latest Articles