Monday, May 6, 2024
spot_img

‘ചലനാത്മകവും ദീർഘവീക്ഷണമുള്ളതുമായ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിൽ ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാകും’ യുഎഇയുടെ പുതിയ പ്രസിഡന്റിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

 

ദില്ലി: യുഎഇയുടെ പുതിയ പ്രസിഡന്റിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകളറിയിച്ചത്. ”യുഎഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അബുദാബി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ആശംസകൾ. ചലനാത്മകവും ദീർഘവീക്ഷണമുള്ളതുമായ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിൽ ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാകും”- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

അതേസമയം ശനിയാഴ്ച ചേർന്ന യുഎഇ സുപ്രീം കൗൺസിലാണ് ഷെയ്ഖ് മുഹമ്മദിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റാണ് അദ്ദേഹം. ഇതോടൊപ്പം അബുദാബിയുടെ 17-ാമത് ഭരണാധികാരിയായും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചുമതലയേൽക്കും.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് 2004 മുതൽ അബുദാബി കിരീടാവകാശിയായും 2005 മുതൽ യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറായും സേവനമനുഷ്ടിച്ചിരുന്നു. മാത്രമല്ല ഷെയ്ഖ് ഖലീഫയുടെ അർദ്ധസഹോദരൻ കൂടിയാണ് അദ്ദേഹം .

Related Articles

Latest Articles