Friday, April 19, 2024
spot_img

ജന്മനാട്ടിൽ മോദിയെ സ്വീകരിക്കാൻ പ്രോട്ടോകോൾ ലംഘിച്ച് ഓടിയെത്തി രാഷ്‌ട്രപതി

കാണ്‍പൂരിലെ പരൗഖ് ഗ്രാമത്തിലുള്ള പത്രി മാതാ മന്ദിറിലേക്കുള്ള യാത്രയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുഗമിച്ചു. തൻ്റെ ജന്മനാട്ടിൽ എത്തിയ രാഷ്ട്രപതി പ്രധാനമന്ത്രിയെ സ്വീകരിച്ചത് പ്രോട്ടോകോൾ പോലും പരിഗണിക്കാതെ. സംവിധാനത്തെയും സംസ്‌കാരത്തെയും പ്രതിനിധീകരിക്കുന്ന രാഷ്ട്രപതി, ആചാര്യമര്യാദകൾ ലംഘിച്ച് ഹെലിപാഡില്‍ തന്നെ സ്വീകരിച്ചത് അത്ഭുതപ്പെടുത്തിയെന്ന് മോദി പറഞ്ഞു.

ഒരു അതിഥിയെ സ്വാഗതം ചെയ്യുകയെന്ന തന്റെ സംസ്‌കാരമാണ് താന്‍ പിന്തുടരുന്നതെന്ന് രാഷ്ട്രപതി പ്രതികരിച്ചു. അദ്ദേഹത്തിന്റെ സ്വീകരണത്തിന് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അവര്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനും മിലന്‍ കേന്ദ്രവും സന്ദര്‍ശിച്ചു. രാഷ്ട്രപതിയുടെ പൂര്‍വ്വിക ഭവനമാണ് ഈ കേന്ദ്രം. രാഷ്ട്രപതിയുടെ പൂര്‍വ്വിക ഭവനം പൊതു ഉപയോഗത്തിനായി സംഭാവന ചെയ്യുകയും തുടര്‍ന്ന് ഒരു സാമൂഹികകേന്ദ്രമായി (മിലന്‍ കേന്ദ്രം) പരിവര്‍ത്തനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

രാഷ്ട്രപതിയുടെ ബാല്യകാലത്തിന് സാക്ഷ്യംവഹിച്ച ഗ്രാമം സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ എത്തിയത് കാണാനായെന്നും ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. സന്ദര്‍ശന വേളയില്‍ രാഷ്ട്രപതി തന്നോട് പങ്കുവെച്ച ഓര്‍മ്മകള്‍ അദ്ദേഹം അനുസ്മരിച്ചു. രാഷ്ട്രപതിയുടെ ജീവിതയാത്രയുടെ കരുത്തിനെ അദ്ദേഹം അഭിനന്ദിച്ചു.
ഇന്ത്യയുടെ ആദര്‍ശ ഗ്രാമങ്ങളുടെ ശക്തി തനിക്ക് പരൗഖില്‍ അനുഭവപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഗ്രാമമെന്ന് അദ്ദേഹം പറഞ്ഞു. ദേവഭക്തിയെയും ദേശഭക്തിയെയും പ്രതിനിധീകരിക്കുന്നതാണ് പത്രി മാതാ മന്ദിര്‍. ചിന്താ പ്രക്രിയയ്ക്കും ഭാവനയ്ക്കും തീര്‍ത്ഥാടനത്തോടുള്ള അഭിനിവേശത്തിനും രാജ്യത്തെമ്പാടുമുള്ള വിശ്വാസകേന്ദ്രങ്ങളില്‍ നിന്ന് കല്ലുകളും വിശ്വാസസാധനങ്ങളും കൊണ്ടുവന്നതിനും അദ്ദേഹം രാഷ്ട്രപതിയുടെ പിതാവിനെ വണങ്ങി. പരൗഖ് ഗ്രാമത്തിന്റെ മണ്ണില്‍ നിന്ന് രാഷ്ട്രപതിക്ക് ലഭിച്ച സംസ്‌കാരങ്ങള്‍ ഇന്ന് ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍, യു.പി മുഖ്യമന്ത്രി എന്നിവർ ഗ്രാമങ്ങളില്‍ നിന്നോ ചെറുപട്ടണങ്ങളില്‍ നിന്നോ ഉയര്‍ന്നുവന്നവരാണെന്ന് പ്രധാനമന്ത്രി പൊതുസമ്മേളനത്തിൽ നടത്തിയ പ്രസം​ഗത്തിൽ ചൂണ്ടിക്കാട്ടി. ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി. ഇന്ത്യയില്‍, ഒരു ഗ്രാമത്തില്‍ ജനിച്ച ഏറ്റവും പാവപ്പെട്ടവ ആള്‍ക്കുപോലും രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി തുടങ്ങിയ സ്ഥാനങ്ങളില്‍ എത്താം എന്നും അദ്ദേഹം കൂട്ടിചേർത്തു

Related Articles

Latest Articles