കേരളത്തിന് പുറത്ത് എവിടെ എന്ത് പ്രശ്‌നം വന്നാലും ഉടനെ ചാടിക്കയറി അഭിപ്രായം പറയുന്ന സിനിമ നടൻമാർ അല്ലെങ്കിൽ നടിമാർ ഇപ്പോൾ എന്ത്കൊണ്ട് വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വിഷയത്തിൽ പ്രതികരിക്കാതിരിക്കുന്നത്. ഇതേതുടർന്ന് സിനിമാ പ്രവർത്തകർക്കെതിരെയുള്ള പ്രതിഷേധസൂചകമായി നടൻ പൃഥ്വിരാജിന്റെ വീട്ടിലേക്ക് യുവമോർച്ച കത്തയച്ചിരുന്നു. യുവമോർച്ച വിശാഖ് കെ എസ് അയച്ച കത്തിനൊപ്പം കുറച്ച് മെഴുകുതിരികളും ഒരു നേന്ത്രപ്പഴവും ഉണ്ടായിരുന്നു. ഇത് സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.
ആ കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെയായിരുന്നു…നമസ്കാരം, താങ്കളെ ഒരു കാര്യം ഓർമപ്പെടുത്താനാണീ കത്ത്. കുറച്ച് ദിവസം മുൻപ് നമ്മുടെ കേരളത്തിലെ വണ്ടിപ്പെരിയാറിൽ ഒരു പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായ പീഡനത്തിനുശേഷം അർജുൻ എന്ന മൃഗം ആ കുഞ്ഞിനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത് നിങ്ങളും അറിഞ്ഞിരിക്കുമല്ലോ? അതിനെതിരെ ഈ നിമിഷം വരെയുള്ള നിങ്ങളുടെ മൗനം ലജ്‌ജാകരമാണ്’ – എന്നാണു കത്തിൽ വ്യക്തമാക്കുന്നത്.

