Thursday, May 2, 2024
spot_img

ദുബായ് പോലീസിന്റെ ശ്രമങ്ങൾക്ക് ആദരവുമായി പ്രമുഖ വ്യവസായി;സമ്മാനമായി നൽകിയത് 100 വാഹനങ്ങൾ

ദുബായ്: സുരക്ഷ വർധിപ്പിക്കുന്നതിനുള്ള പോലീസിന്റെ ശ്രമങ്ങൾക്ക് ആദരവുമായി പ്രമുഖ വ്യവസായി.ദുബായ് പോലീസിന് സമ്മാനമായി നൽകിയത് 100 വാഹനങ്ങൾ. പ്രമുഖ ഇമറാത്തി വ്യവസായി ഖലഫ് അഹമ്മദ് അൽ ഹബ്തൂരിയാണ് പജേറോ വാഹനങ്ങൾ സമ്മാനിച്ചതെന്ന് ദുബായ് പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.

ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, ഓപറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈത്തി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. ദുബായ് ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ കൊണ്ട് അനുഗൃഹീതമാണെന്നും തന്റെ രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ സർക്കാരുമായി കൈകോർക്കുക എന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നതായും അൽ ഹബ്തൂർ പറഞ്ഞു. നമ്മുടെ രാജ്യത്തു സുരക്ഷിതത്വബോധം വർധിപ്പിക്കുന്നതിനു ദുബായ് പോലീസുമായി സഹകരിക്കുന്നതിൽ തനിക്ക് അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles