Saturday, May 25, 2024
spot_img

വനംവകുപ്പിലെ ഡ്രൈവർ റാങ്ക് ലിസ്റ്റ് തുറക്കാകെ പി.എസ്.സി ; നിയമനം കാത്ത് ഗതികെട്ട് സമരത്തിന് ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം- വനംവകുപ്പിലെ ഡ്രൈവർ റാങ്ക് ലിസ്റ്റിൽ സ്ഥിരനിയമനം നടത്തുന്നില്ലെനാരോപിച്ച് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റ് പടിക്കൽ അനുശ്ചിതകാല സമരം ആരംഭിച്ചു. കഴിഞ്ഞ പത്ത് വർഷമായി വനം വകുപ്പിൽ ഫോറസ്റ്റ ഡ്രൈവറുടെ തസ്തിക ഒഴിച്ചിട്ടിരിക്കുകയാണ്. ആറ് മാസം കൂടെ മാത്രമെ ലിസ്റ്റിന് കാലാവധിയുള്ളു. 341 താത്കാലിക ഡ്രൈവർമാരാണ് വകുപ്പിന് കീഴിലുള്ളത്. 259 സ്ഥിരം ജീവനക്കാരുമുണ്ട്. താത്കാലികരെ പിരിച്ചുവിട്ട് തങ്ങളെ നിയമപ്രകാരം ജോലിയിൽ പ്രവേശിപ്പിക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
പാർട്ടി സംഘടനകളുടെ പിൻബലമാണ് താത്കാലികരെ പിരിച്ചു വിടാൻ സർക്കാർ തയ്യാറാകാത്തതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു.45 ഉദ്യോഗാർത്ഥികളാണ് നിയമന ഉത്തരവും കാത്ത് സമരം ചെയ്യുന്നത്. 2018ലാണ് പി.എസ്.സി വഴി ഡ്രൈവർ റാങ്ക് ലിസ്റ്റിലേക്ക് എഴുത്ത് പരീക്ഷ നടത്തുന്നത്. പ്രവർത്തി പരിചയം, കായിക ക്ഷമതാ പരീക്ഷ, ഹെവി ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി നിരവധി മാനദണ്ഡങ്ങളാണ് ഉദ്യോഗാർത്ഥികൾ വിജയിച്ചത്. എന്നാൽ, അഞ്ച് വർഷങ്ങൾക്കിപ്പുറവും നിയമനം മാത്രം നടന്നിട്ടില്ല. ഇതിൽ പലർക്കും സർക്കാർ നിർദ്ദേശിച്ച പ്രായപരിധി കഴിഞ്ഞു. ഒരു പരിശീലനവും ലഭിക്കാത്ത ദിവസവേതനക്കാരാണ് വനത്തിൽ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതെന്നനും ഇത് പലതരത്തിലുള്ള അപകടങ്ങൾക്ക് വഴിവെച്ചിട്ടുണ്ടെന്നും ഉദ്യോഗാർത്ഥികൾ ആരോപിച്ചു. കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.ആർ. പ്രതാപ്, ജനറൽ സെക്രട്ടറി പി.‍ഡി. ബിജു തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.

Related Articles

Latest Articles