Thursday, December 25, 2025

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി ഉഷ മത്സരിക്കും; നാമനിർദ്ദേശ പത്രിക ഇന്ന് സമർപ്പിക്കും

തിരുവനന്തപുരം: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പി.ടി ഉഷ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. നാമനിര്‍ദേശ പത്രിക നല്‍കുമെന്ന് പിടി ഉഷ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. അത്‌ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും ഉഷ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ കഴിഞ്ഞ ബുധനാഴ്ചയാണ് ആരംഭിച്ചത്. ഡിസംബർ 10ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. നിലവിൽ രാജ്യസഭാംഗമാണ് പി.ടി ഉഷ.

14 വർഷം നീണ്ട കരിയറിൽ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും സ്വന്തമാക്കിയ അത്ലറ്റാണ് പി ടി ഉഷ. ഏഷ്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷൻറെയും ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻറെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു.

Related Articles

Latest Articles