Wednesday, April 24, 2024
spot_img

റാഫേല്‍ കരാര്‍; വിമാനത്തിന്‍റെ വില നിര്‍ണയത്തില്‍ വീഴ്ചയില്ലെന്ന് സിഎജി റിപ്പോര്‍ട്ട്; 17.08 ശതമാനം തുക ലാഭിക്കാന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍

ദില്ലി∙ റാഫേല്‍ യുദ്ധവിമാനങ്ങളുടെ വില നിര്‍ണയത്തില്‍ വീഴ്ചയില്ലെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍റെ റിപ്പോര്‍ട്ട്. 2.86 ശതമാനം കുറഞ്ഞ വിലയ്ക്കാണ് വിമാനം വാങ്ങുന്നതെന്നാണ് സിഎജിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ വില സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലില്ല. ഇതോടെ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തികൊണ്ട് വന്ന റാഫേല്‍ ആരോപണത്തിന് കഴമ്പില്ലെന്ന് തെളിയുകയാണ്.

രാജ്യസഭയില്‍ വച്ച സിഎജി റിപ്പോര്‍ട്ടിലെ 36 പേജുകളിലാണ് റാഫേല്‍ വിമാനം സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഉള്ളത്. കോണ്‍ഗ്രസ് ഭരണകാലത്ത് ഉണ്ടാക്കിയ കരാറുമായി പുതിയ കരാറിന് വലിയ അന്തരമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത 126 വിമാനങ്ങളുടെ കരാറിനേക്കാള്‍ 17.08 ശതമാനം തുക കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ കരാറില്‍ ലാഭിക്കാന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം, റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

Related Articles

Latest Articles