Wednesday, May 22, 2024
spot_img

വീണ്ടും റാഗിംഗ്; മലപ്പുറത്ത് റാഗിംഗിനിടെ വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം

മലപ്പുറം: സംസ്ഥാനത്ത് കോളേജുകളിലെ റാഗിംഗ് തുടർക്കഥയാവുന്നു. പരപ്പനങ്ങാടിയിൽ ആണ് സംഭവം(Ragging In Malappuram). പരപ്പനങ്ങാടി കോ- ഓപ്പറേറ്റീവ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി രാഹുലിനാണ് മർദ്ദനം ഏറ്റത്. വിദ്യാർത്ഥികളോട് ബഹുമാനം ഇല്ലെന്ന് പറഞ്ഞായിരുന്നു റാഗിംഗ്. ബസ്റ്റോപ്പിൽ ബസ് കാത്തുനിന്ന രാഹുലിനെ സീനിയർ വിദ്യാർത്ഥികൾ ബലമായി കൂട്ടിക്കൊണ്ട് പോയി അതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അതേസമയം ജാമ്യമില്ലാ വകുപ്പ് പ്രകാരം സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തു. വിദ്യാർത്ഥികളെ മാനേജ്‌മെന്റ് കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ രാഹുൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സീനിയർ വിദ്യാർത്ഥി മുഖത്ത് ബൂട്ടിട്ട് ചവിട്ടിയെന്നും, ഇതോടെയാണ് തന്റെ കണ്ണിനു പരിക്കേൽക്കുകയായിരുന്നുവെന്നും, ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് സീനിയർ വിദ്യാർത്ഥികൾ കൂട്ടിക്കൊണ്ട് പോയതെന്നും രാഹുൽ പറഞ്ഞു. സ്റ്റാൻഡിൽ ആരുമില്ലാത്ത ഭാഗത്തേയ്ക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

Related Articles

Latest Articles