റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തണുത്തുറഞ്ഞ ശീതകാറ്റിനും സാധ്യതയുണ്ട്. താഴ് വരകളിലും ജലാശയങ്ങള്‍ക്കു സമീപവും കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഇടിമിന്നലിന്റെ അകമ്പടിയോടെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. തായിഫ്, മെയ്സാന്‍ എന്നിവിടങ്ങളില്‍ മഴക്ക് മുന്നോടിയായി പൊടിക്കാറ്റിനും സാധ്യതയുണ്ട്. അല്‍ബാഹയില്‍ മഴയും ശീതകാറ്റും അനുവപ്പെടും. നജ്റാനിലെ തീര പ്രദേശങ്ങളില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.