Friday, October 2, 2026

രജനികാന്ത് ആർഎസ്എസ് നേതാവിനെ കണ്ടു, സുദീർഘമായ ചർച്ച; ഉടൻ ബിജെപിയിലെത്തും? തമിഴ്നാട് ബിജെപി ഘടകം ആഹ്ലാദതിമിർപ്പിൽ

ചെന്നൈ : ആഹ്ലാദതിമിർപ്പിൽ തമിഴ്നാട് ബിജെപി ഘടകം. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സൂപ്പര്‍ താരം രജനികാന്ത് ആര്‍എസ്എസ് സൈദ്ധാന്തികനുമായി കൂടിക്കാഴ്ച നടത്തി. പൊയസ് ഗാര്‍ഡനിലെ വസതിയില്‍ വച്ചാണ് രജനികാന്തുമായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി കൂടിക്കാഴ്ച നടത്തിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് രജനികാന്ത് പിന്മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു.

2016ല്‍ യുഎസില്‍ നടന്ന വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളും കൊവിഡ് വ്യാപനവും കണക്കിലെടുത്തായിരുന്നു പിന്‍മാറ്റം. കൊവിഡ് വാക്‌സിന്‍ വിജയിക്കാതെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നത് അപകടമായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ ആര്‍എസ്എസ് സൈദ്ധാന്തികനുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

Related Articles

Latest Articles