Sunday, May 5, 2024
spot_img

രാമക്ഷേത്ര നിർമ്മാണം ശരവേഗത്തിൽ പുരോഗമിക്കുന്നു; 2023 ഡിസംബറിൽ ഭക്തർക്കായി തുറന്നു നൽകുമെന്ന് ക്ഷേത്ര തീർത്ഥ ട്രസ്റ്റ്

ലക്‌നൗ: രാമക്ഷേത്രം 2023 ഡിസംബറിൽ ഭക്തർക്കായി തുറക്കുമെന്ന് ശ്രീരാമജന്മഭൂമി (Ram Janmabhoomi)തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. തറ നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായെന്നും ട്രസ്റ്റ് അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു ട്രസ്റ്റിന്റെ പ്രതികരണം. രണ്ട് വർഷത്തിനുള്ളിൽ തന്നെ രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്.

നിലവിൽ ക്ഷേത്രത്തിന്റെ അടിത്തറയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിച്ചു. രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അടുത്തമാസത്തോടെ ഇത് പൂർത്തിയാകുമെന്നും ട്രസ്റ്റ് ട്വിറ്ററിൽ കുറിച്ചു. ഈ മാസം ആദ്യമാണ് രാമക്ഷേത്രത്തിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായത്. രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ഓഗസ്‌ററ് അഞ്ചിനാണ് രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ശിലാസ്ഥാപനം നിര്‍വഹിച്ചത്. മൂന്ന് നിലയായാണ് ക്ഷേത്രം നിര്‍മിക്കുന്നത്. ക്ഷേത്രത്തിന്റെ അടിത്തറയുടെ ബലം ഉറപ്പാക്കാന്‍ 47 ആട്ടി കോണ്‍ക്രീറ്റ് ഇട്ടിട്ടുണ്ടെന്ന് നിര്‍മ്മാണ ചുമതല വഹിക്കുന്നവര്‍ വ്യക്തമാക്കി. ശിലാസ്ഥാപന ചടങ്ങിനു ശേഷം, ഇളകിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ നാല്‍പ്പതടി ആഴത്തില്‍ കുഴിച്ചെന്നും നിലം ഉറപ്പിച്ചതിനു ശേഷമാണ് കോണ്‍ക്രീറ്റ് ഇട്ടതെന്ന് എല്‍ ആന്‍ഡ് ടി പ്രോജക്ട് മാനേജര്‍ ബിനോദ് മെഹ്ത വ്യക്തമാക്കിയിരുന്നു. ഒരടി ഉയരത്തിലാണ് ഓരോ കോണ്‍ക്രീറ്റ് അടിയും ഇട്ടിരിക്കുന്നത്. അസ്ഥിവാരത്തിന് അറുപതടി ഉയരമുണ്ടാകും. ഏകദേശം നാലുലക്ഷം ഘനയടി കല്ലും രാജസ്ഥാനില്‍നിന്നുള്ള മാര്‍ബിളുമാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. 161 അടി ഉയരത്തിലാണ് രാമക്ഷേത്രം നിര്‍മിക്കുന്നത്. 360×235 അടി വലിപ്പമുള്ള ക്ഷേത്രത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ 160 സ്തൂപങ്ങളുണ്ടാകും. ഒന്നാംനിലയില്‍ 132 സ്തൂപങ്ങളും രണ്ടാംനിലയില്‍ 74 സ്തൂപങ്ങളുമുണ്ടാകും. അഞ്ച് മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ടാകും.

Related Articles

Latest Articles