Thursday, October 1, 2026

നഷ്ടപ്പെട്ടത് എൻ.ഡി.എ മുന്നണിയിലെ കരുത്തനായ നേതാവിനെ; രാംവിലാസ് പാസ്വാൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ

കോഴിക്കോട്: കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. എൻ.ഡി.എ മുന്നണിയിലെ കരുത്തനായ നേതാവിനെയാണ് നഷ്ടമായതെന്നും രാജ്യത്തിനും ബീഹാറിനും പാസ്വാൻ്റെ സംഭാവന വളരെ വലുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സർക്കാർ കാർഷികരംഗത്ത് നടപ്പാക്കിയ പരിഷ്ക്കാരങ്ങൾ രാജ്യത്തെ കർഷകർക്ക് പ്രയോജനകരമായ രീതിയിൽ വിനിയോഗിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Related Articles

Latest Articles