Thursday, October 15, 2026

ഇൻഫോസിസിൻറെ വളർച്ച മുരടിച്ചുവെന്ന് റിപ്പോർട്ട്;അക്ഷതാ മൂർത്തിയുടെ ആസ്തി മൂല്യത്തിൽ ഒറ്റദിവസം കൊണ്ട് 500 കോടി രൂപയുടെ നഷ്ടം

ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനകിന്റെ ഭാര്യ അക്ഷതാ മൂർത്തിയുടെ ആസ്തി മൂല്യത്തിൽ 500 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ട്. ഒരു ദിവസം കൊണ്ടാണ് 500 കോടി രൂപയുടെ നഷ്ടം അക്ഷതാ മൂർത്തിയുടെ ആസ്തി മൂല്യത്തിൽ ഉണ്ടായിരിക്കുന്നത്. 61 ദശലക്ഷം ഡോളറിന്റെ മൂല്യമാണ് ഇടിഞ്ഞിരിക്കുന്നത്.

ഇൻഫോസിസിൻറെ വളർച്ച മുരടിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടാണ് ഓഹരി മൂല്യം നഷ്ടപ്പെടാൻ കാരണമായത്. 0.94% ഓഹരിയാണ് ഇൻഫോസിസിൽ അക്ഷതയ്ക്ക്
ഉള്ളത്.

Related Articles

Latest Articles