Tuesday, May 7, 2024
spot_img

ഓരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷം ; ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് ഋഷി സുനക്

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് ഋഷി സുനക് . ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിനെ അദ്ദേഹം സന്ദർശിച്ചു. സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാന ലക്ഷ്യമെന്ന് ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ അഭിസംബോധനയിൽ ഋഷി സുനക് പറഞ്ഞു. കടുപ്പമേറിയ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടീഷ് സർക്കാരിന്റെ ഏറ്റവും ഉയർന്ന പദവി വഹിക്കുന്ന ആദ്യ ഇന്ത്യകാരനാണ് ഋഷി സുനക്. ബ്രിട്ടണിന്റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42 കാരനായ ഋഷി . പെന്നി മോർഡന്റ്, കർസർവേറ്റീവ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വ മത്സരത്തിൽ നിന്നും പിന്മാറിയതോടെയാണ് ഋഷി സുനക് അധികാരത്തിലെത്തുന്നത്.

ഈ വർഷം ബ്രിട്ടന് ലഭിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഋഷി സുനക്. ബോറിസ് ജോൺസൺ രാജിവെച്ചതിന് പിന്നാലെ ലിസ് ട്രസ് അധികാരമേറ്റിരുന്നു. എന്നാൽ 45 ദിവസത്തെ ഭരണകാലയളവിന് ശേഷം ലിസ് ട്രസ് രാജിവെയ്ക്കുകയായിരുന്നു.

Related Articles

Latest Articles