Sunday, October 4, 2026

പ്രിയപ്പെട്ട റൊണാൾഡോ നിങ്ങൾ ലോകകിരീടം നേടിയിട്ടുണ്ടാകില്ല; പക്ഷെ ഞങ്ങളുടെ ഹൃദയം നിങ്ങൾ എന്നേ നേടിയെടുത്തു കഴിഞ്ഞു !! ഭൂകമ്പബാധിതർക്ക് സഹായമായി ഒരു വിമാനം നിറയെ അവശ്യസാധനങ്ങളെത്തിച്ച് റൊണാൾഡോ

തുർക്കിയെയും സിറിയയെയും കശക്കിയെറിഞ്ഞ ഭൂകമ്പത്തിൽ മരണമടഞ്ഞവരുടെ എണ്ണം അൻപത്തിനായിരത്തിന് മുകളിലായെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മനുഷ്യായുസ്സ് കൊണ്ട് സമ്പാദിച്ചതെല്ലാം നഷ്ടമായ തുർക്കിയിലേറെയും സിറിയയിലെയും ജനങ്ങൾക്ക് വീണ്ടും സഹായ ഹസ്തവുമായി ഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു വിമാനം നിറയെ സാധനങ്ങളാണ് താരം ഇത്തവണ ഇരു രാജ്യങ്ങളിലേക്കും അയച്ചത്. ദുരന്ത ബാധിതർക്ക് അത്യാവശ്യമായി വേണ്ട ടെന്റുകൾ, ഭക്ഷണപ്പൊതികൾ, തലയിണകൾ, പുതപ്പുകൾ, കിടക്കകൾ, ബേബി ഫുഡ്, പാൽ, മെഡിക്കൽ സപ്ലൈസ് എന്നിവയുമായാണ് റൊണാൾഡോ അയച്ച വിമാനം ലാൻഡ് ചെയ്തിരിക്കുന്നത്.

തുർക്കിയിലും സിറിയിലും ഭൂകമ്പം ഉണ്ടായതിന് രണ്ടാമത്തെ ദിവസം ഇറ്റാലിയൻ ക്ലബ് അറ്റ്ലാന്റയുടെ ടർക്കിഷ് ഗോൾകീപ്പർ മെറിഹ് ഡെമിറൽ താരത്തെ ബന്ധപ്പെട്ടിരുന്നു. തുടർന്ന്, ഭൂകമ്പബാധിത പ്രദേശങ്ങളിലേക്കുള്ള സഹായത്തിനായുള്ള ധനസമാഹാരത്തിന്റെ ഭാഗമായി ലേലത്തിൽ വെക്കുന്നതിനായി റൊണാൾഡോ തന്റെ ജേഴ്‌സി നൽകിയിരുന്നു. മെസ്സിയും നെയ്മറും അന്ന് തങ്ങളുടെ ജേഴ്സികൾ ലേലത്തിനായി നല്കയിരുന്നു.

Related Articles

Latest Articles