Saturday, October 17, 2026

രോഗിക്കും ജനങ്ങൾക്കും എന്ത് സംരക്ഷണമാണുള്ളത്? സഭയിൽ ആശുപത്രി സംരക്ഷണ ബില്ലിനെ എതിര്‍ത്ത് ഭരണപക്ഷ എംഎല്‍എ കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ബില്ലിനെ എതിര്‍ത്ത് ഭരണപക്ഷ എംഎല്‍എ കെബി ഗണേഷ് കുമാര്‍. മന്ത്രി വീണാജോർജ്ജ് അവതരിപ്പിച്ച ബില്ലിനെ എതിർത്ത് കൊണ്ടാണ് ഗണേഷ്‌ കുമാർ രംഗത്തെത്തിയത്. ആരോഗ്യപ്രവര്‍ത്തകരോട് കടുപ്പിച്ച് സംസാരിച്ചാല്‍ പോലും വലിയ ശിക്ഷയാണ് ലഭിക്കുകയെന്നും ഈ ബില്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രൊട്ടക്ഷന്‍ കൊടുക്കുമെന്നും ഇതുകൊണ്ട് രോഗിക്കും ജനത്തിനും എന്ത് സംരക്ഷണം ഉണ്ടാകുമെന്ന് മന്ത്രി പറയണമെന്നും ഗണേഷ് കുമാർ ആഞ്ഞടിച്ചു. ജനങ്ങൾ കൂടെ സംരക്ഷിക്കേണ്ട തരത്തിൽ ബില്ല് പാസാക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.

നേരത്തെ ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ ഡോക്ടര്‍മാര്‍, നഴ്‌സസ്, മെഡിക്കല്‍ വിദ്യാർത്ഥികള്‍, നഴ്‌സസ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരാണ് ഉള്‍പ്പെട്ടതെങ്കില്‍ ഭേദഗതിയില്‍ പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, സെക്യൂരിറ്റി ഗാര്‍ഡ്, മാനേജീരിയല്‍ സ്റ്റാഫ്, ആംബുലന്‍സ് ഡ്രൈവര്‍ മറ്റുള്ളവരെയും ഉള്‍പ്പെടുന്നതായി മന്ത്രി സഭയിൽ പറഞ്ഞു. ആക്രമണം നടത്തുന്നവർക്ക് മിനിമം പിഴയും ശിക്ഷയും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

Related Articles

Latest Articles