Saturday, May 4, 2024
spot_img

ശബരിമലയില്‍ സ്വര്‍ണ്ണവും വെള്ളിയും കാണാതായത് ഗുരുതരമെന്ന്‌ കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ 2017 മുതല്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച നാല്‍പ്പതു കിലോ സ്വര്‍ണ്ണവും നൂറു കിലോ വെള്ളിയും കാണാതായെന്നത് അതീവ ഗുരുതരമായ പ്രശ്‌നമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.

സ്വര്‍ണവും വെള്ളിയും സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയതു സംബന്ധിച്ച രേഖകളൊന്നും കാണുന്നില്ലെന്നാണ് അറിയുന്നത്. സ്‌ട്രോംഗ് റൂം തുറന്നു പരിശോധിക്കുന്നതിന് മുമ്പ് ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് ചെയര്‍മാനും സംഭവത്തെക്കുറിച്ച് പ്രതികരിക്കണം- സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും എവിടെയാണുള്ളതെന്ന് അറിയാന്‍ ഭക്തജനങ്ങള്‍ക്ക് അവകാശമുണ്ടെന്നു പറഞ്ഞ സുരേന്ദ്രന്‍ ഇത്ര ലാഘവത്തോടെയാണോ ഇത്തരം സുപ്രധാന വിഷയങ്ങള്‍ ശബരിമലയില്‍ കൈകാര്യം ചെയ്യുന്നതെന്നും ചോദിച്ചു.

യുവതികളെ മലകയറ്റാന്‍ ജാഗ്രത കാണിക്കുന്ന മന്ത്രിക്കും പ്രസിഡണ്ടിനും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ലേയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

Related Articles

Latest Articles