Tuesday, May 7, 2024
spot_img

നിയന്ത്രണങ്ങളുടെ പേരിൽ സർക്കാർ പരമ്പരാഗത ആചാരങ്ങൾ മുടക്കുന്നു | Sabarimala

ശബരിമലയിൽ നടതുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാന സർക്കാരിനെതിരെ പരസ്യ വിമർശനങ്ങളുമായി പന്തളം കൊട്ടാരം. നിയന്ത്രണങ്ങളോടെയുള്ള ശബരിമല തീർത്ഥാടനത്തെ എതിർത്താണ് കൊട്ടാരം രംഗത്തെത്തിയത്. പരമ്പരാഗത രീതിയിലുള്ള ആചാരങ്ങൾ മുടക്കുന്നത് സർക്കാരിന് ശബരിമലയോടുള്ള അവഗണന കൊണ്ടാണെന്നാണ് രൂക്ഷവിമർശനം. കാനന പാതയിലൂടെയുള്ള യാത്ര, നെയ് അഭിഷേകം, ഭക്തർക്ക് സന്നിധാനത്ത് വിരിവയ്ക്കാനുള്ള അനുവാദം, പമ്പയിലെ ചടങ്ങുകൾ തുടങ്ങി ശബരിമലയിൽ നടത്തി വന്നിരുന്ന ആചാരങ്ങൾക്കെല്ലാം ഇത്തവണ അനുമതി നൽകണമെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ പന്തളം കൊട്ടാര നിർവാഹക സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഭക്തരുടെ എണ്ണം കൂട്ടിയതൊഴിച്ചാൽ കഴിഞ്ഞ തവണത്തേത് പോലെ തന്നെയാണ് ഇക്കുറിയും മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം. ബാറുകളും, സ്‌കൂളുകളും തുറന്നിട്ടും ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ശബരിമലയോടുള്ള അവഗണനയാണെന്ന് പന്തളം കൊട്ടാരം പറയുന്നത്.

Related Articles

Latest Articles