Monday, April 29, 2024
spot_img

ശബരിമല മകരവിളക്ക് ഉത്സവം;തിരുവാഭരണ ഘോയാത്രയ്ക്ക് അകമ്പടി സേവിക്കാൻ പന്തളം വലിയ തമ്പുരാൻ്റെ പ്രതിനിധിയായി തൃക്കേട്ട നാൾ രാജ രാജ വർമ്മയെ തെരഞ്ഞെടുത്തു

ശബരിമല:ഈ വർഷത്തെ മകരവിളക്ക് ഉത്സവത്തിന് തിരുവാഭരണ ഘോയാത്രയ്ക്ക് അകമ്പടി സേവിക്കാൻ പന്തളം വലിയ തമ്പുരാൻ മകയിരം നാൾ രാഘവവർമ രാജയുടെ പ്രതിനിധിയായി പന്തളം ഊട്ടുപുര കൊട്ടാരത്തിൽ തൃക്കേട്ടനാൽ രാജ രാജ വർമ്മയെ തെരഞ്ഞെടുത്തു.കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ ശിഹർശ വലിയ തമ്പുരാൻ അംഗീകരിച്ചതോടെയാണ് തൃക്കേട്ട നാൾ രാജ രാജ വർമ്മയെ ഈ വർഷത്തെ രാജപ്രതിനിധിയായി തെരഞ്ഞെടുത്തത്.പന്തളം ഊട്ടുപുര കൊട്ടാരത്തിൽ മാലതി തമ്പുരാട്ടിയുടെയും പുത്തൻചിറ താന്നിയിൽ മകിയത്ത് ഇല്ലത്തെ രാമൻ നമ്പൂതിരിയുടെയും മൂത്ത മകനാണ് നിയുക്ത രാജപ്രതിനിധി.

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്‌സിൽ ബിരുദം നേടിയ ശേഷം പ്രീമിയർ കേബിൾസ്,പാറ്റ്സ്വിൻ
എന്നീ കമ്പനികളിൽ ജോലി ചെയ്ത ശേഷം എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിലെ ഫൈനാൻസ് മാനേജരായി വിരമിച്ചു.തികഞ്ഞ കലാസ്വാദകനായ അദ്ദേഹം ആകാശവാണിക്കു വേണ്ടി ലളിത ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
ദൂരദർശനിൽ സീരിയലുകളിൽ അഭിനയിച്ചിട്ടുമുണ്ട്.

വൈക്കം കോട്ടുശ്ശേരി കോവിലകത്ത് സുഷമ വർമയാണ് ഭാര്യ.രമ്യ ആർ വർമ്മ,സിജിത് വർമ്മ എന്നിവരാണ് മക്കൾ.അഭിലാഷ് ജി വർമ്മ മരുമകനാണ്.സഹോദരൻ പന്തളം കൊട്ടാരം നിർവ്വാഹക സംഘം ജോയിന്റ് സെക്രട്ടറി സുരേഷ് വർമ്മ.സുലോചന തമ്പുരാട്ടി,സുനന്ദ തമ്പുരാട്ടി,സരള തമ്പുരാട്ടി,സുമ തമ്പുരാട്ടി എന്നിവർ സഹോദരിമാരാണ്.

Related Articles

Latest Articles