Thursday, October 1, 2026

പത്തനംതിട്ട ഇലവുങ്കലില്‍ ശബരിമല തീർത്ഥാടകരുടെ ബസ് കൊക്കയിലേക്കു മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട : പത്തനംതിട്ട ഇലവുങ്കലില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് അപകടം. തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. . ശബരിമല ദര്‍ശനത്തിനു ശേഷം മടങ്ങുമ്പോഴാണ് ഇലവുങ്കല്‍-എരുമേലി റോഡില്‍ വച്ചായിരുന്നു അപകടം.

64 പുരുഷന്മാരും 2 സ്ത്രീകളുമടക്കം 66 തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. മറിഞ്ഞ ബസിൽ നിന്ന് പുറത്തെടുത്തവരെ കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വളവ് തിരിഞ്ഞ് വന്ന ബസ് പൊടുന്നനെ കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് ദൃസാക്ഷികൾ നൽകുന്ന വിവരം.ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

Related Articles

Latest Articles