Sunday, June 16, 2024
spot_img

കഫേയുടെ മറവിൽ മാരക ലഹരി മരുന്ന് വിൽപ്പന; മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീർ പിടിയിൽ

കോഴിക്കോട്: കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന അഞ്ച് ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ.മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത്ത് വീട്ടിൽ
മുഹമ്മദ് ഷഫീറാണ് അറസ്റ്റിലായത്.

ഫാറൂക്ക് കോളെജിന് സമീപം വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നർകോട്ടിക്ക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കോളെജിന് സമീപത്ത് പ്രവർത്തിക്കുന്ന സ്‌പോട് കഫേയുടെ മറവിൽ ഷഫീർ വൻ തോതിൽ ലഹരി മരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് കണ്ടെത്തിയത്.

Related Articles

Latest Articles