Tuesday, October 27, 2026

തിരിച്ചുവരവിനൊരുങ്ങി സഞ്ചു സാംസൺ;ശ്രീലങ്കയ്‌ക്കെതിരായ T-20 പരമ്പരയിൽ ടീമിലുൾപ്പെടുത്തുമെന്ന് സൂചന

മുംബൈ∙ ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വ‌ന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഏകദിന ടീമിലേക്ക് ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, ഓൾ റൗണ്ടർ രവീന്ദ്ര ജ‍ഡേജ തുടങ്ങിയ പ്രമുഖ താരങ്ങൾ തിരിച്ചെത്തും. എന്നാൽ ഇവരെ ട്വന്റി20 ടീമിലേക്കു പരിഗണിക്കാൻ സാധ്യതയില്ല. ഹാർദിക് പാണ്ഡ്യ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനാകുമെന്നാണ് സൂചന

വിരാട് കോലിയും കെ.എൽ. രാഹുലും ട്വന്റി20 പരമ്പര കളിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനു പകരം മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചേക്കും. സഞ്ജുവിനൊപ്പം മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെയും ബിസിസിഐ പരിഗണിക്കുന്നുണ്ട് .

ജനുവരി മൂന്നിന് മുംബൈയിലാണ് ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി20 മത്സരം. അഞ്ചിന് പുണെയിലും ഏഴിനു രാജ്കോട്ടിലുമാണ് രണ്ടും മൂന്നും മത്സരങ്ങൾ. പത്താം തീയതി ഗുവാഹത്തിയിലാണ് ആദ്യ ഏകദിനം. രണ്ടാം മത്സരം 12ന് കൊൽക്കത്തയില്‍ നടക്കും. അവസാന ഏകദിന മത്സരം 15ന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാകും നടക്കുക .

Related Articles

Latest Articles