Monday, May 6, 2024
spot_img

‘കല്ലിടൽ നിയമ വിരുദ്ധം; ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടത് ‘ ഇടക്കാല ഉത്തരവിൽ കെ റയിലിനെതിരെ ഹൈക്കോടതി

കൊച്ചി: കെ റെയില്‍ പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുപ്പിന് മുന്നോടിയായി കല്ലുകള്‍ സ്ഥാപിക്കുന്നത് നിയമ വിരുദ്ധം. കലുകള്‍ സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. സ്ഥലം ഏറ്റെടുക്കുന്നത് ഉള്‍പ്പടെ പദ്ധതിയുടെ നടപടികള്‍ ഒന്നും പൂര്‍ത്തിയാക്കാതെ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ കോടതില്‍ നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ ഉത്തരവ്.

കെ- റെയിലിനായി ഇത്രയും വലിയ തൂണുകള്‍ സ്ഥാപിച്ച്‌ ആളുകളെ പേടിപ്പിച്ചതാണ് നിലവിലെ വിവാദങ്ങള്‍ക്ക് കാരണമെന്ന് വിമര്‍ശിച്ച കോടതി സര്‍വേ നിയമപ്രകാരമല്ലാത്ത അതിരളടയാളക്കല്ലുകള്‍ സ്ഥാപിക്കരുത്. നിയമപ്രകാരം സര്‍വേ നടത്തുന്നതിന് കോടതി എതിരല്ലെന്നും അറിയിച്ചു.

ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച്‌ നടത്താനാകില്ലെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞാണ് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുന്നത്. ഇതൊന്നും അനുവദിക്കാനാകില്ല. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ തിടുക്കം കൂട്ടുന്നതാണ് വിവാദത്തിന് കാരണം. ഇരുട്ടില്‍ നിര്‍ത്തി ഇത്രയും വലിയ ഒരു പ്രോജക്ടുമായി മുന്നോട്ട് പോകാനാവില്ല.

എന്നാല്‍ പദ്ധതിക്കായി ഇതിനോടകം രണ്ടായിരത്തോളം കല്ലുകള്‍ സ്ഥാപിച്ചതായി കെ റെയില്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആ കല്ലുകള്‍ എടുത്തു മാറ്റാന്‍ എന്ത് നടപടി സ്വീകരിക്കും എന്നും കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറഷേന്‍ അറിയിക്കണം. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കോടതിയെ ഇരുട്ടത്ത് നിര്‍ത്തരുത്. പദ്ധതിയില്‍ കേന്ദ്ര നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കെ റയില്‍ അഭിഭാഷകന്‍ പറയുന്നുണ്ടെങ്കിലും ഇതില്‍ വ്യക്തതയില്ല. കേന്ദ്രസര്‍ക്കാരിനും കേന്ദ്ര റയില്‍വേ മന്ത്രാലയത്തിനും വേണ്ടി ഒരു അഭിഭാഷകന്‍ ഹാജരാകുന്നത് ശരിയല്ല. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ നേരിട്ട് ഹാജരായി വിഷയത്തിലെ കേന്ദ്ര നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നിയമപ്രകാരം സര്‍വേ നടത്തുന്നതിന് എതിരല്ലെന്നും കെ റെയില്‍ പദ്ധതിക്കെതിരായ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേസ് ജനുവരി 20-ന് വീണ്ടും പരിഗണിക്കും.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles