Friday, October 16, 2026

കൈയ്യടിച്ചവർക്ക് തിരിച്ച് പണികിട്ടാൻ തുടങ്ങി; ശശി തരൂരുള്‍പ്പെടെ 8 പേര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

ന്യൂഡല്‍ഹി: ലോക ചർച്ചയ്ക്കിടയാക്കിയ റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പി, മാധ്യമ പ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, മൃണാള്‍ പാണ്ഡെ, കാരവാന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ ജോസ് തുടങ്ങി എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി യുപി പോലീസ് കേസെടുത്തു.

സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കാതെ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരിച്ചതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. മാത്രമല്ല ഗാസിപൂരില്‍ നിന്നും കര്‍ഷകരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും താല്‍ക്കാലികമായി ജില്ലാ ഭരണകൂടവും, പോലീസും പിന്മാറിയിട്ടുണ്ട്.

Related Articles

Latest Articles