Thursday, May 2, 2024
spot_img

കൈകോര്‍ത്ത് സീതാറാം യെച്ചൂരി, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട്, ജമാ-അത്തെ ഇസ്ലാമി സംസ്ഥാന പ്രസിഡണ്ട്:”സഖാക്കള്‍ കാണുന്നുണ്ടല്ലോ ആന്ധ്രയിലെ മഴവില്‍ സഖ്യം”

സിപിഎമ്മിന്റെ പോപ്പുലര്‍ ഫ്രണ്ട്, ജമാ അത്തെ ഇസ്ലാമി ബന്ധം കേരളത്തിന് പുറത്തെ മഴവില്‍ സഖ്യത്തിന് തെളിവായി നേതാക്കളുടെ ചിത്രം പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ. ആന്ധ്രയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ഗഫൂര്‍, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മൌലാന യൂസുഫ് റഷാദി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി എന്നിവര്‍ കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രം ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മിന്റെ മതയാഥാസ്ഥിതിക സംഘടനകളുമായി ഐക്യം വിമര്‍ശകര്‍ ചോദ്യം ചെയ്യുന്നത്. വര്‍ഗ്ഗീയതക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന സിപിഎം സഖാക്കള്‍ കഴിയുമെങ്കില്‍ മത തീവ്രവാദികളെ കൂട്ട് പിടിച്ച് സമരം നടത്തിയ യെച്ചൂരിയെ പുറത്താക്കണമെന്നാണ് ആവശ്യം.

മതതീവ്രവാദികളുമായി ഒരു സഖ്യമുണ്ടാക്കില്ലെന്നും, സമരരംഗത്ത് യോജിക്കില്ലെന്നുമാണ് സിപിഎം കേരളത്തില്‍ പൊതുനിലപാട് എടുക്കുന്നത്. എന്നാല്‍ യെച്ചൂരിയ്ക്കും സംഘത്തിനും കേരളത്തിന് പുറത്ത് ഇതൊന്നും ബാധകമല്ലെന്നാണ് ആരോപണം.

Related Articles

Latest Articles