Friday, May 3, 2024
spot_img

സപ്ലൈകോയിൽ ഗുരുതര പ്രതിസന്ധി ; വിൽപനക്കുറവുള്ള ഔട്ട്ലൈറ്റുകൾ അടച്ചുപൂട്ടാൻ നീക്കം , കടുത്ത അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി

സർക്കാർ അവഗണനയിൽ നട്ടം തിരിയുന്ന സപ്ലൈകോ കടുത്ത നടപടികളിലേക്ക് കടക്കുന്നു. വിൽപന കുറവുള്ള ഔറ്റ് ലെറ്റുകൾ അടച്ചു പൂട്ടാനാണ് തീരുമാനം. ലാഭകരമല്ലാത്ത ഔറ്റ് ലെറ്റുകൾ കണ്ടെത്താൻ സപ്ലൈകോ കണക്കെടുപ്പ് തുടങ്ങി. സപ്ലൈകോയെ രക്ഷിക്കാൻ ധനമന്ത്രി കെ. എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലും പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല.

സംസ്ഥാന ബജറ്റിലെ അവഗണനയിൽ കടുത്ത അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ രംഗത്തെത്തിയിരുന്നു. സപ്ലൈകോക്ക് പണം ഇല്ലാത്തത്തിലാണ് മന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത്. ബജറ്റിൽ കുടിശ്ശിക തീർക്കാനും സഹായം ഇല്ലാത്തതും മന്ത്രിയെ ചൊടിപ്പിക്കുകയായിരുന്നു. ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെ.എൻ‌‍ ബാല​ഗോപാലിന് കൈ കൊടുക്കാനും ജിആർ അനിൽ വിസമ്മതിച്ചിരുന്നു.

അതേസമയം, ബജറ്റിലെ അതൃപ്‌തി കെഎൻ ബാല​ഗോപാലിനെ അറിയിക്കാൻ ഒരുങ്ങുകയാണ് മന്ത്രി അനിൽ. പരസ്യമായി പ്രതികരിക്കുന്നില്ല, ഭക്ഷ്യ വകുപ്പ് കടന്ന് പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ് .പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന വേണം എന്നാണ് ആവശ്യം, ഇക്കാര്യം മന്ത്രി എന്ന നിലയിൽ ചർച്ച നടത്തും.മുന്നണിക്ക് അകത്തും, മന്ത്രിസഭയിലും എല്ലാം വിഷയം സംസാരിക്കും, അനുകൂല നടപടി ഉണ്ടാകും എന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles