Sunday, April 28, 2024
spot_img

ബ്രസീലിന് തിരിച്ചടി;സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരത്തിൽ നെയ്മർ കളിക്കില്ല

ദോഹ: ഖത്തർ ലോകകപ്പില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകും.28-ാം തീയതി സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരത്തിൽ നെയ്മർ കളിക്കില്ല. കഴിഞ്ഞ ദിവസം
സെർബിയയ്‌ക്കെതിരായ മത്സരത്തിൽ നെയ്മറിന്റെ കണങ്കാലിന് പരുക്കേറ്റിരുന്നു.

ആദ്യ മത്സരത്തില്‍ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോല്‍പിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയന്‍ മോഹങ്ങള്‍ക്കാണ് നെയ്മറുടെ പരുക്ക് തിരിച്ചടിയായിരിക്കുന്നത്.

Related Articles

Latest Articles