മലയാള സിനിമയിൽ തന്റേതായ ശൈലികൊണ്ട് സ്ഥാനമുറപ്പിച്ചു നടനാണ് മുരളിഗോപി. അത് രസികൻ സിനിമയിലൂടെ തന്നെ പ്രേക്ഷകർക്ക് മനസിലായതാണ്. ഭ്രമരം ഇറങ്ങിയപ്പോൾ അത് ഒന്നുകൂടി ഉറപ്പിച്ചു. ദൃശ്യം 2 ൽ എത്തിയപ്പോൾ പ്രത്യേക മാനറിസമുള്ള IPS കഥാപാത്രമായി ആ സിനിമയിലെ ഏറ്റവും ഔട്ട്സ്റ്റാൻഡിംങ് പെർഫോമൻസ് കാഴ്ചവച്ചതും മുരളി ഗോപിയാണ്.
ഉജ്ജ്വല നടനായ ഭരത് ഗോപിയുടെ മകൻ അങ്ങനെ ആയില്ലങ്കിലേ അത്ഭുതമുള്ളു. അതുപോലെ തന്നെയാണ് തിലകൻ അതി ഗംഭീര നടനാണ് എന്ന കാര്യത്തിൽ മലയാളിക്ക് രണ്ട് പക്ഷമില്ല. ഒറ്റ പക്ഷമേയുള്ളു മകൻ ഷമ്മി 30 വർഷത്തോളമായി മലയാള സിനിമയ്ക്കൊപ്പം തെറ്റിയും തെറിച്ചും സഞ്ചരിക്കുന്നു
ചെങ്കോൽ, കസ്തൂരിമാൻ പ്രജ തുടങ്ങിയ ചിത്രങ്ങളിൽ മലയാളികൾ അദ്ദേഹത്തിന് കല്പ്പിച്ചു കൊടുത്തിരുന്ന കളം വിട്ട് പുറത്ത് വന്നും തകർത്താടിയത് നമ്മൾ കണ്ടു. ആദ്യ രണ്ട് ചിത്രങ്ങളും ലോഹിതദാസിന്റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രമായിരുന്നു പ്രജ ജോഷിയുടേയും
പക്ഷെ ഇതുവരെ അഭിനയിച്ച മുഴുവൻ വേഷങ്ങളും ഒരു തട്ടിൽ വച്ചാലും പാപ്പനിലെ വേഷം താണ് തന്നെയിരിക്കും. തിലകന്റെ മകൻ അഭിനയത്തിന്റെ അസാധാരണ തലത്തിലേക്കുയരുന്നത് കണ്ണിന് വിരുന്നാണ്. പാപ്പനിൽ ഷമ്മിയുടെ “മീറ്ററി “നൊപ്പമെത്താൻ സുരേഷ് ഗോപിക്ക് സ്വയം ” ഗ്രാഫ് ” ഉയർത്തി വെക്കേണ്ട അപൂർവ്വ നിമിഷങ്ങൾ കണ്ട് തന്നെ വിലയിരുത്തേണ്ട അനുഭവം.

