Saturday, April 27, 2024
spot_img

ഞെട്ടിച്ച് ജോൺ സീന! ഓസ്‌കര്‍ വേദിയില്‍ മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിക്കാന്‍ താരം എത്തിയത് പൂര്‍ണനഗ്നനായി

ഓസ്കർ പുരസ്കാര പ്രഖ്യാപനം വേദിയില്‍ പൂർണനഗ്നയായി പ്രത്യക്ഷപ്പെട്ട ഡബ്ലൂ.ഡബ്യൂ.ഡബ്യൂ താരവും നടനുമായ ജോണ്‍ സീന. മികച്ച കോസ്റ്റ്യൂം ഡിസൈനറിനുള്ള പുരസ്കാരം പ്രഖ്യാപിക്കാനാണ് ജോൺ സീന നഗ്നനായെത്തിയത്.

പുരസ്കാര ജേതാവിന്റെ പേരടങ്ങിയ കവ‍ർ കൊണ്ട് തന്റെ ന​ഗ്നത മറച്ചാണ് ജോൺ സീന വേദിയിലേക്ക് എത്തിയത്. വസ്ത്രാലങ്കാരത്തിന് നാമനി‍ർദേശം ചെയ്യപ്പെട്ടവരുടെ കഠിനാധ്വാനത്തെക്കുറിച്ചും ജോൺ സീന വേദിയിൽ സംസാരിച്ചു. തുടക്കത്തില്‍ വേദിയില്‍ പ്രവേശിക്കാൻ മടിച്ച സീനയെ ജിമ്മി കിമ്മലാണ് നിർബന്ധിച്ച വേദിയിലെത്തിച്ചത്.

പുവർ തിങ്സ് എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിന് ഹോളി വാഡിങ്ടണാണ് ഓസ്ക‍ർ ലഭിച്ചത്. 96-ാമത് ഓസ്കർ പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കുന്നത്.

Related Articles

Latest Articles