Friday, April 26, 2024
spot_img

ഇന്ന് മുപ്പെട്ടു വെള്ളി; ജീവിതത്തിൽ സാമ്പത്തിക ഉന്നതിക്കായി ഈ ലക്ഷ്മീദേവി പ്രീതികരമായ മന്ത്രങ്ങൾ ജപിക്കാം

ഇന്ന് മകരമാസത്തിലെ മുപ്പെട്ടു വെള്ളിയാണ്. ലക്ഷ്മീദേവി പ്രീതിക്കായി മഹാലക്ഷ്മ്യഷ്ടകം ജപിക്കുന്നത് ഉത്തമമാണ്. ഈ ദിനത്തിൽ മാത്രമല്ല നിത്യവും ജപിക്കുന്നത് നല്ലതാണ്.

ജീവിതത്തിൽ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും അകാരണമായി കടബാധ്യതയിൽ പെടാതിരിക്കാനും ഉത്തമ മാർഗമാണ് ഈ ജപം.

മഹാലക്ഷ്മിയുടെ അനുഗ്രഹമുള്ള ഭവനങ്ങളിൽ മാത്രമേ ശാന്തിയും സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവുകയുള്ളു അല്ലാത്തപക്ഷം കുടുംബക്ഷയമാവും ഫലം. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക.

ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീർത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നീ എട്ടു ലക്ഷ്മിമാര്‍ക്കും തുല്യപ്രാധാന്യത്തോടെ വേണം മഹാലക്ഷ്മ്യഷ്ടകം നമ്മൾ ജപിക്കാൻ.

ധനലക്ഷ്മിയാൽ ഐശ്വര്യവും ധാന്യലക്ഷ്മിയാൽ ദാരിദ്ര്യമോചനവും ധൈര്യലക്ഷ്മിയാൽ അംഗീകാരവും ശൗര്യലക്ഷ്മിയാൽ ആത്മവിശ്വാസവും വിദ്യാലക്ഷ്മിയാൽ അറിവും കീർത്തിലക്ഷ്മിയാൽ സമൃദ്ധിയും വിജയലക്ഷ്മിയാൽ ലക്ഷ്യപ്രാപ്തിയും രാജലക്ഷ്മിയാൽ സ്ഥാനമാനവും നമുക്ക് ലഭിക്കുന്നു.

( ധനലക്ഷ്മി- ധനലബ്ധി /ഐശ്വര്യം )

നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!

ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!

(ധാന്യലക്ഷ്മിധാന്യലബ്ധി/ദാരിദ്ര്യരാഹിത്യം)

നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി

സർവപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!

(ധൈര്യലക്ഷ്മി – ധൈര്യലബ്ധി /അംഗീകാരം)

സർവജ്ഞേ സർവവരദേ, സർവദുഷ്ടഭയങ്കരീ

സർവദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ “

(ശൗര്യലക്ഷ്മി – ശൌര്യലബ്ധി /ആത്മവീര്യം)

സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി

മന്ത്രമൂര്‍ത്തേ സദാ ദേവീ മഹാലക്ഷ്മീ നമോസ്തു തേ

(വിദ്യാലക്ഷ്മി – വിദ്യാലബ്ധി / അഭിവൃദ്ധി)

ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ

യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ

(കീർത്തിലക്ഷ്മി കീര്‍ത്തിലബ്ധി/വൈപുല്യം)

സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ

മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ

(വിജയലക്ഷ്മി – വിജയലബ്ധി / ശാന്തി)

പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി

പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ

( രാജലക്ഷ്മി -രാജലബ്ധി / സ്ഥാനമാനം )

ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ

ജഗസ്ഥിതേ ജഗന്മാതർ മഹാലക്ഷ്മീ നമോസ്തുതേ

(കടപ്പാട്)

Related Articles

Latest Articles