Monday, May 6, 2024
spot_img

കസ്റ്റംസിനെ വെട്ടിച്ച് കുവൈറ്റിൽ നിന്ന് കരിപ്പൂർ വഴി സ്വണ്ണക്കടത്ത്; മലപ്പുറം സ്വദേശി സാലിം പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യാത്രക്കാരൻ പിടിയിൽ. കുവൈറ്റിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലിമാണ് 966 ഗ്രാം സ്വർണ്ണവുമായി എയർപോർട്ടിന് പുറത്ത് വെച്ച് പോലീസിന്റെ വലയിലായത്.

966 ഗ്രാം 24 കാരറ്റ് സ്വർണ്ണം മിശ്രിത രൂപത്തിൽ 4 കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ കുവൈറ്റിൽ നിന്നും കഴിഞ്ഞ ദിവസം എത്തിയത്. എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂർ എയർപോർട്ടിലെത്തിയ ഇയാൾ കസ്റ്റംസ് പരിശോധനയെല്ലാം കഴിഞ്ഞ് പുറത്തിറങ്ങി.

എന്നാൽ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ തൻറെ പക്കൽ സ്വർണ്ണമുണ്ടെന്ന കാര്യം നിഷേധിച്ചുകൊണ്ടിരുന്നു. തുടർന്ന് ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. മെഡിക്കൽ എക്സ്റേ പരിശോധനയിലാണ് ഇയാളുടെ വയറിനകത്ത് 4 കാപ്സ്യൂളുകൾ കണ്ടത്.

Related Articles

Latest Articles