Saturday, October 10, 2026

സീതയെ കാമറയിലേക്ക് പകർത്തി ലെഫ്റ്റനന്റ് റാം: ദുൽഖറിന്റെ തെലുങ്ക് ചിത്രത്തിൽ നായികയായി മൃണാൽ താക്കൂർ

വീണ്ടും തെലുങ്ക് ചിത്രത്തിൽ തിളങ്ങാൻ ഒരുങ്ങി മലയാളത്തിന്റെ യുവനടൻ ദുൽഖർ സൽമാൻ. ചിത്രത്തിൽ നായികയായി എത്തുന്നത് ഉത്തരേന്ത്യൻ സുന്ദരി മൃണാൽ താക്കൂർ ആണ്. സീത എന്ന കഥാപാത്രമായാണ് നടി എത്തുന്നത്. മൃണാലിന്റെ ജന്മദിനത്തിലാണ് പുതിയ പോസ്റ്റർ പുറത്തിറക്കിയത്. ഇതിനോടകം പോസ്റ്റർ വൈറലായി കഴിഞ്ഞു. അന്താല രാക്ഷസി ഫെയിം ഹനുരാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രൊഡക്ഷന്‍ നമ്പര്‍ സെവൻ എന്നാണ് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്.

മൃണാൾ അവതരിപ്പിക്കുന്ന സീതയെന്ന കഥാപാത്രത്തിന്റെ ഫോട്ടോ പകർത്തുന്ന ദുൽഖറാണ് പോസ്റ്ററിൽ. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദുൽഖർ അഭിനയിക്കുന്നത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായ മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഹിസ്റ്റോറിക്കല്‍ ഫിക്ഷനും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം കാശ്മീരില്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles