Wednesday, October 14, 2026

തെന്നിന്ത്യൻ സൂപ്പർ താരം ഹൻസികയുടെ വിവാഹം ഒടിടിയില്‍ ഇറങ്ങാനൊരുങ്ങുന്നു ; ടീസര്‍ പുറത്ത്, വീഡിയോ സ്‍ട്രീമിംഗ് ഡിസ്‍നി പ്ലസ് ഹോട് സ്റ്റാർ

തെന്നിന്ത്യയുടെ പ്രിയതാരം ഹൻസിക മൊട്‍വാനിയുടെ വിവാഹം, കഴിഞ്ഞ വര്‍ഷം അവസാനമാണ് നടന്നത്. മുംബൈ വ്യവസായി സുഹൈല്‍ ഖതൂരിയാണ് ഹൻസികയെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹ വീഡിയോ ഒടിടിയില്‍ ഇറങ്ങാൻ ഒരുങ്ങുകയാണ്.

ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറാണ് വിവാഹ വീഡിയോ ഇറക്കുന്നത്.. ‘ഹൻസികാസ് ലവ് ശാദി ഡ്രാമ’ എന്ന പേരില്‍ ഒരു ഷോയാണ് ഹൻസികയുടെ വിവാഹ വീഡിയോ പുറത്തുവിടുന്നത്. വിവാഹ വീഡിയോയുടെ ടീസർ ഡിസ്‍നി പ്ലസ് ഹോട് സ്റ്റാർ പുറത്തുവിട്ടിട്ടുണ്ട്. ജയ്‍പൂരിലെ മുണ്ടോട്ട കോട്ടയില്‍ വെച്ചായിരുന്നു താരത്തിന്റെ വിവാഹാഘോഷങ്ങൾ നടന്നത്.

Related Articles

Latest Articles