Monday, May 6, 2024
spot_img

‘ലാസ്റ്റ് പിക്ചർ ‘ ; ശ്രീദേവി മരിക്കുന്നതിന് മുമ്പുള്ള അവസാന ചിത്രം പങ്കുവച്ച് ബോണി കപൂർ

ദില്ലി : ഇന്ത്യൻ സിനമയുടെ എക്കാലത്തെയും മികച്ച നായികയാണ് ശ്രീദേവി. താരത്തിന്റെ വിയോഗം സിനിമാലോകത്തിന്റെ വലിയ നഷ്ടമായിരുന്നു. എന്നാൽ ഇപ്പോൾ ശ്രീദേവിയുടെ അവസാന ചിത്രം പങ്കുവച്ചിരിക്കുകയാണ് ഭർത്താവും നിർമാതാവുമായ ബോണി കപൂർ.

ശ്രീദേവിയും ബോണി കപൂറും മകൾ ഖുഷി കപൂറും മാതാപിതാക്കൾക്കൊപ്പം പോസ് ചെയ്യുന്ന ചിത്രമാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ലാസ്റ്റ് പിക്ചർ എന്നാണ് പോസ്റ്റിന് താഴെ അദ്ദേഹം കുറിച്ചത്. ഫെബ്രുവരി 24നാണ് ശ്രീദേവിയുടെ ചരമവാർഷികം. ഇതിന് മുന്നോടിയായി മുമ്പും ബോണി കപൂർ ഒരു ചിത്രം പങ്കുവച്ചിരുന്നു. 2018 ഫെബ്രുവരിയിൽ ദുബായിൽ ഒരു കുടുംബ വിവാഹത്തിൽ പങ്കെടുക്കുന്നതിനിടെയാണ് താരം മരിച്ചത്

Related Articles

Latest Articles