Saturday, April 20, 2024
spot_img

പുതു വർഷത്തിൽ പുത്തനുണർവുമായി ഓഹരി വിപണികൾ; സെൻസെക്‌സ് 327 പോയിന്റും നിഫ്റ്റി 92.2 പോയിന്റും ഉയർന്നു

മുംബൈ: പുതുവർഷത്തിലെ ആദ്യ വ്യാപാര ദിനത്തില്‍ ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 327.05 പോയന്റ് ഉയര്‍ന്ന് 61,167.79ലും നിഫ്റ്റി 92.20 പോയന്റ് നേട്ടത്തില്‍ 18,197.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

പുതുവര്‍ഷ അവധിമൂലം ആഗോള വിപണികള്‍ പലതും അവധിയായിരുന്നതിനാൽ വിപണിയുടെ നീക്കം ആഭ്യന്തര സൂചനകള്‍ക്കനുസൃതമായിരുന്നു. ജിഎസ്ടി വരുമാനത്തിലെ കുതിപ്പും മറ്റും വിപണി നേട്ടമായി

ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ പ്രധാനമായും മുന്നേറ്റം നടത്തിയത്. ടൈറ്റാന്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഡിവീസ് ലാബ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു. സെക്ടറല്‍ സൂചികകളില്‍ മെറ്റല്‍ സൂചിക മൂന്നുശതമാനത്തോളം ഉയര്‍ന്നു. റിയാല്‍റ്റിയാകട്ടെ ഒരുശതമാനവും. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും 0.50ശതമാനം വീതം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

Related Articles

Latest Articles