Thursday, October 1, 2026

യൂനിസ് കൊടുങ്കാറ്റ്: കേംബ്രിഡ്‌ജ് സർവകലാശാലയിലെ ‘ന്യൂട്ടന്റെ ആപ്പിൾ’ മരം നിലംപൊത്തി

ബ്രിട്ടണിൽ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റിൽ കേംബ്രി‌ഡ്ജ് സർവകലാശാലയിൽ സ്ഥിതി ചെയ്തിരുന്ന പ്രശസ്തമായ ‘ ന്യൂട്ടൺസ് ആപ്പിൾ ട്രീ ” (Newton’s Apple Tree) നിലംപതിച്ചു. ന്യൂട്ടന്റെ ഗുരുത്വകർഷണ നിയമം കണ്ടെത്താൻ അദ്ദേഹത്തെ സഹായിച്ച ആപ്പിൾ മരത്തിൽ നിന്ന് ക്ലോൺ ചെയ്ത മരമാണ് ഓർമയായത്. അതേ സമയം, നിലം പതിച്ച മരത്തെ ക്ലോൺ ചെയ്‌ത ശേഷം കാമ്പസിൽ സ്ഥാപിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി.

1954ലാണ് കേംബ്രി‌‌‌ഡ്ജ് സർവകലാശാലയിലെ ബൊട്ടാണിക്കൽ ഗാർഡനിലെ ബ്രൂക്ക്‌സൈഡ് പ്രവേശന കവാടത്തിൽ ഈ ആപ്പിൾ മരം നട്ടത്. കഴിഞ്ഞ ആറ് ദശാബ്ദമായി ഇവിടുത്തെ മുഖ്യആകർഷണമായിരുന്ന ഈ ആപ്പിൾ മരം. ഗുരുത്വാകർഷണ നിയമങ്ങൾ കണ്ടെത്താൻ ന്യൂട്ടനെ പ്രേരിപ്പിച്ച ആപ്പിൾ മരത്തിൽ നിന്നാണ് ഈ വൃക്ഷം ക്ലോൺ ചെയ്തതെന്ന് ഗാർഡൻ ക്യൂറേറ്റർ ഡോ. സാമുവൽ ബ്രോക്കിംഗ്ടൺ പറഞ്ഞു. ഹണി ഫംഗസ് ബാധ മൂലമാണ് മരം നശിച്ചതെന്നാണ് അധികൃതർ പറയുന്നത്. മരത്തിന്റെ ഒരു ക്ലോൺ ഉടൻ തന്നെ പൂന്തോട്ടത്തിൽ മറ്റൊരിടത്ത് നട്ടുപിടിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

Latest Articles