Friday, May 3, 2024
spot_img

സുഗതകുമാരി ടീച്ചറുടെ നില ഗുരുതരമായി തുടരുന്നു; ഹൃദയത്തിൻ്റെ പ്രവർത്തനത്തിൽ തകരാർ; മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍

തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കവയിത്രി സുഗതകുമാരി ഗുരുതരാവസ്ഥയിൽ. ശ്വസന പ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലാക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയത്തിൻ്റെ പ്രവർത്തനത്തിനും തകരാർ സംഭവിച്ചിട്ടുണ്ട്. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് അറിയിച്ചു.

വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്‍റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് സുഗതകുമാരി ടീച്ചർ. തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടൻ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണത്തിൽ വെന്‍റിലേറ്ററിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.

Related Articles

Latest Articles