Monday, January 12, 2026

തലസ്ഥാനത്തെ പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ ആത്മഹത്യ ശ്രമം: പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ കയറി പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യനാട് പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. മോഷണക്കേസ് പ്രതി കുഞ്ഞുമോന്‍ എന്നയാളാണ് സെല്ലിലെ ടൈല്‍ പൊട്ടിച്ച്‌ കൈ ഞരമ്പ് മുറിക്കാന്‍ ശ്രമം നടത്തിയത്. പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി. കേസിൽ ഭാര്യയെ പ്രതി ചേർത്തത്തിലാണ് ആത്മഹത്യ ശ്രമം നടന്നത്.

അതേസമയം, പത്തനംതിട്ടയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. പെരുമ്പെട്ടി സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.സി. അനീഷാണ് (36) അമിതമായ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. കല്ലിശ്ശേരി പ്രാവിന്‍കൂട് സ്വദേശിയായ അനീഷിനെ, ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Related Articles

Latest Articles