Thursday, May 2, 2024
spot_img

ഇതാണ് യഥാർത്ഥ ജനപ്രതിനിധി; തോറ്റു,എന്നാലും തന്ന വാക്ക് മറന്നില്ല; ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിനായി ഒരു കോടി രൂപ നല്‍കുമെന്ന് സുരേഷ് ഗോപി എംപി

തൃശൂര്‍: തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിന്റെ വികസനത്തിനായി ഒരു കോടി രൂപയുടെ സാമ്പത്തിക പദ്ധതി അനുവദിച്ച്‌ സുരേഷ് ഗോപി എംപി. ഇത് സംബന്ധിച്ച്‌ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിനെ കണ്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശക്തന്‍ മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ തൊഴിലാളികള്‍ സുരേഷ് ഗോപി എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ജയിച്ചാലും തോറ്റാലും ശക്തന്‍ മാര്‍ക്കറ്റിന്റെ നവീകരണത്തിനായി ഇടപെടുമെന്ന് സുരേഷ് ഗോപി ഉറപ്പു നല്‍കിയിരുന്നു.

ആ ഉറപ്പ് പാലിക്കുന്നതിനായിരുന്നു അദ്ദേഹം തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിന്റെ ചേംബറില്‍ എത്തിയത്. നവംബര്‍ 15ന് മാര്‍ക്കറ്റ് നവീകരണത്തിന്റെ രൂപരേഖ നല്‍കുമെന്ന് മേയര്‍ സുരേഷ് ഗോപിയെ അറിയിച്ചു. ഒരു കോടി രൂപയാണ് എംപി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് എംപി ഫണ്ടില്‍ നിന്നോ കുടുംബ ട്രസ്റ്റില്‍ നിന്നോ നല്‍കും.

പച്ചക്കറി മാര്‍ക്കറ്റിനും മാംസമാര്‍ക്കറ്റിനും അമ്ബതുലക്ഷം രൂപവീതം നല്‍കനാണ് അദ്ദേഹത്തിന്റെ പദ്ധതി. ശക്തനിലെ 36 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് സമഗ്രമായ വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് മേയര്‍ വ്യക്തമാക്കി. അതേസമയം, പത്തു കോടി രൂപയുടെ ബൃഹത് പദ്ധതി ശക്തന്‍ മാര്‍ക്കറ്റിനു വേണ്ടി തയാറായിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു.

പത്തു കോടി രൂപയുടെ മാസ്റ്റര്‍പ്ലാനില്‍ കേന്ദ്ര ധനസഹായം ലഭിക്കാന്‍ ഇടപെടുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ശക്തന്‍ മാര്‍ക്കറ്റില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നീക്കിവച്ച ഒരു കോടി രൂപ ഇനി കോര്‍പ്പറേഷന്‍ സ്വീകരിച്ചില്ലെങ്കില്‍ തൃശൂരില്‍ ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തില്‍ വികസനപ്രവര്‍ത്തികള്‍ക്കായി ചെലവിടുമെന്ന് സുരേഷ്‌ഗോപി വ്യക്തമാക്കി. മേയര്‍ക്കൊപ്പം പി കെ ഷാജന്ഡ, എന്‍എ ഗോപകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സുരേഷ് ഗോപിക്കൊപ്പം ബിജെപി നേതാക്കളും കൗണ്‍സിലര്‍മാരും ഉണ്ടായിരുന്നു.ജില്ലാ പ്രസിഡന്‍ഡ് കെ.കെ.അനീഷ്‌കുമാര്‍, രഘുനാഥ് സി.മേനോന്‍,എന്‍.പ്രസാദ്,ഡോ.വി.ആതിര,കെ.ജി.നിജി, എം.വി.രാധിക, പൂര്‍ണിമ, വിന്‍ഷി അരുണ്‍കുമാര്‍ എന്നിവരാണ് കൂടെയുണ്ടായിരുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles