Thursday, May 2, 2024
spot_img

നടുറോഡിൽ നിസ്‌കരിച്ച് ബ്ലോക്കുകള്‍ ഉണ്ടാക്കി; പ്രതികാരമായി പൊതു നിരത്തില്‍ ഖുര്‍ആന്‍ കത്തിച്ച് സ്ട്രാം കുര്‍സ് പാര്‍ട്ടി; സ്വീഡനിൽ കലാപം

സ്വീഡന്‍: പൊതുനിരത്തിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ നിസ്കരിച്ച് ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാക്കുന്നതിൽ പ്രതിഷേധം അറിയിച്ച് ഖുര്‍ആന്‍ കത്തിച്ച് പ്രതിഷേധം. സ്വീഡനിലെ കുടിയേറ്റ വിരുദ്ധ വിരുദ്ധ പാര്‍ട്ടിയായ സ്ട്രാം കുര്‍സ് പാര്‍ട്ടിയുടെ നേതാവാണ് ഖുര്‍ആന്‍ കത്തിച്ച് വെല്ലുവിളിച്ചത്.

ഇതോടുകൂടി സ്വീഡനിൽ കലാപത്തിന് സമാനമായ അന്തരീക്ഷമാണ്. ഇസ്ലാം മതവിശ്വാസികള്‍ പോലീസിന്റെ അടക്കമുള്ള വാഹനങ്ങള്‍ ആക്രമിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. പൊലീസ് സ്ട്രാം കുര്‍സ് പാര്‍ട്ടിക്ക് കൂട്ടുനില്‍ക്കുകയാണെന്നാണ് ഇസ്ലാമത വിശ്വാസികള്‍ വ്യക്തമാക്കിയിരിക്കുന്നത്.

വ്യാഴാഴ്ച പൊലീസിനൊപ്പം സെന്‍ട്രല്‍ സ്വീഡനിലെ ലിന്‍കോപിങ് എന്ന സ്ഥലത്തെത്തിയ സ്ട്രാം കുര്‍സ് പാര്‍ട്ടി നേതാവ് റാസ്മസ് പലൂദാന്‍ തുറസായ സ്ഥലത്ത് വെച്ച് ഖുര്‍ആന്‍ കോപ്പി കത്തിക്കുകയായിരുന്നു.പലൂദാന്‍ റോഡില്‍ വെച്ച് ഖുര്‍ആന്‍ കത്തിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ അവിടെ നിന്നിരുന്നവര്‍ പ്രതിഷേധവുമായി രംഗത്ത് വരുകയായിരുന്നു. തീവ്രമുസ്ലീം പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘട്ടനത്തിലും അക്രമ സംഭവങ്ങളിലും ഒമ്പത് പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്.

 

Related Articles

Latest Articles