Monday, April 29, 2024
spot_img

നിപ ഭീതിയിൽ കർണാടക; ബെംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം; സാമ്പിൾ പൂനെയിലെ ലാബിലേക്ക് അയച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം കണ്ടെത്തിയതായി റിപ്പോർട്ട്. ഇതേതുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് കർണാടക സർക്കാർ. വെൻലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗ ലക്ഷണം അനുഭവപ്പെട്ടത്. പരിശാധനകൾക്കായി ഇയാളുടെ സ്രവം പുനെ എൻ ഐ വി യിലേക്ക് അയച്ചു.

കേരളത്തിൽ നിന്നെത്തിയ ഒരാളുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടെന്നാണ് റിപ്പോർട്ട്.
എന്നാൽ കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഗോവയിലേക്ക് അടുത്തിടെ ഇയാൾ യാത്രചെയ്തിട്ടുണ്ടെന്നും കേരളത്തിൽ നിന്നും തിരിച്ചെത്തിയ ഒരാളുമായും ഇയാൾ സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നും കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം കേരളത്തിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് വലിയ തോതിലുള്ള ക്രമീകരണങ്ങൾ കർണാടക ആരോഗ്യ വകുപ്പ് സ്വീകരിച്ചിരുന്നു. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പരിശോധന ഫലം പുറത്തുവരുമ്പോഴേക്കും ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാൽ കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്നവരിൽ 140 പേരുടെ സാമ്പിളും നെ​ഗറ്റീവായിരുന്നു.

Related Articles

Latest Articles