Thursday, October 8, 2026

യുദ്ധം കടുക്കുന്നു… 400 താലിബാൻ ഭീകരരെ വധിച്ചു; മുല്ല ഒമറിന്റ മകൻ ഒളിവിൽ പോയി

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ യുദ്ധം കടുക്കുന്നു. താലിബാൻ ഭീകരർക്കെതിരെ യുഎസും, അഫ്ഗാൻ വ്യോമസേനയും തെക്കൻ അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലെ ലഷ്കർ ഗാഹിൽ
ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്തുക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഫ്ഗാൻ സേന നടത്തിയ ആക്രമണത്തിൽ 406 താലിബാൻ ഭീകരർ കൊല്ലപ്പെട്ടതായാണ് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്.

എന്നാൽ മറ്റൊരു നിർണ്ണായക റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ മകൻ മുല്ല യാക്കൂബ് ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം മേയിൽ യാക്കൂബിനെ താലിബാന്റെ സൈനിക വിഭാഗത്തിന്റെ തലവനാക്കിയത് വാർത്തകളിൽ ഇടംപിടിച്ച ഒന്നായിരുന്നു. താലിബാന്റെ മൂന്ന് തലവന്മാരിൽ ഒരാളായി യാക്കൂബ് ഭീകര പ്രവർത്തനങ്ങൾ നടത്തുകയാണ്. അഫ്ഗാൻ രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, യുഎസ് താലിബാൻ ശക്തികേന്ദ്രങ്ങളിൽ ആഞ്ഞടിക്കാൻ തുടങ്ങിയതിനുശേഷം മുല്ല യാക്കൂബ് ഇപ്പോൾ ഒളിവിലാണെന്നാണ്. .

അതേസമയം അഫ്ഗാൻ സേനയുടെ പിടിയിലായ താലിബാൻ ഭീകരർ അഫ്ഗാൻ സൈന്യത്തോട് പറഞ്ഞതനുസരിച്ച് മുല്ല യാക്കൂബ് തന്റെ വിശ്വസ്തരായ “കമാൻഡർമാരോടൊപ്പം” അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിലെ ഡുറാൻഡ് ലൈനിനടുത്തുള്ള ഹെൽമണ്ട് പ്രവിശ്യയിലെ താലിബാൻ ശക്തികേന്ദ്രമായ മൂസ ഖാലയിൽ ഒളിച്ചിരിക്കുകയാണെന്നാണ്.

Afghan Peoples Attack Against Taliban
Afghan Peoples Attack Against Taliban

എന്നാൽ അഫ്‌ഗാനിൽ ഭീകരർക്കെതിരെ ജനങ്ങളും ആയുധമെടുത്തിരിക്കുകയാണ്. ഇതോടെ അഫ്‌ഗാനിസ്ഥാൻ എളുപ്പത്തിൽ പിടിച്ചടക്കാമെന്ന താലിബാന്റെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സർക്കാരിനെ അനുകൂലിച്ച് പതിനായിരങ്ങളാണ് ഇന്നലെ തെരുവിലിറങ്ങിയത് സ്വന്തം ജീവൻ പോലും വകവയ്ക്കാതെ ആയുധവുമെടുത്ത് തെരുവിലിറങ്ങിയ ജനങ്ങളുടെ തോക്കിനിരയായത് നൂറുകണക്കിന് താലിബാൻ ഭീകരരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles