മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിജയം നേടിയതിന് പിന്നാലെ ഇന്ത്യൻ ടീമിന് പുതിയൊരു റെക്കോഡ് നേട്ടം .
രാജ്യാന്തര ടി20യിൽ 100 വിജയങ്ങൾ നേടുന്ന രണ്ടാമത്തെ ടീമെന്ന നേട്ടമാണ് ഇന്ത്യ ഇപ്പോൾ കൈവരിച്ചത്. പാകിസ്ഥാനാണ് ഇന്ത്യയ്ക്ക് മുമ്പ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയ ടീം.
നിലവിൽ ഇതുവരെ155 ടി20 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. 51 മത്സരങ്ങളിൽ പരാജയപ്പെടുകയും നാല് മത്സരങ്ങൾ ഫലം കാണാതെയും പോയി. 189 മത്സരങ്ങൾ കളിച്ച പാകിസ്ഥാൻ 118 മത്സരങ്ങളിൽ വിജയം നേടി. എന്നാൽ വിജയ ശതമാനത്തിൽ പാകിസ്ഥാനെക്കാൾ (64.4) മുന്നിലാണ് ഇന്ത്യ(65.23).
അതേസമയം ക്യാപ്റ്റൻ രോഹിത്തിന്റെ കീഴിൽ വിൻഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. കൊൽക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

