ബീഹാറിൽ മഹാസഖ്യത്തിന് വൻ തിരിച്ചടി. ആർജെഡിയിൽ ഉണ്ടായ പൊട്ടിത്തെറിയെ തുടർന്ന് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. ലാലു – റാബ്റി മോർച്ച എന്നാണ് പുതിയ പാർട്ടിയുടെ പേര്. താൻ ആവശ്യപ്പെട്ട രണ്ട് സീറ്റ് നൽകാൻ പാർട്ടി തയ്യാറാവാത്തതാണ് പുതിയ പാർട്ടി രൂപീകരിക്കാൻ കാരണമെന്ന് തേജ് പ്രതാപ് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനായ തേജ് പ്രതാപ് യാദവ് പാര്‍ട്ടി പദവിയില്‍ നിന്നും രാജിവെച്ചത്. ആര്‍ജെഡി വിദ്യാര്‍ത്ഥി സംഘടനയുടെ അദ്ധ്യക്ഷനായിരുന്നു തേജ് പ്രതാപ്.

