Friday, May 3, 2024
spot_img

തെലുങ്ക് നടൻ നന്ദമുരി താരകരത്‌ന അന്തരിച്ചു ; മരണം ബംഗളുരുവിൽ ചികിത്സയിൽ കഴിയവേ

തെലുങ്ക് നടൻ നന്ദമുരി താരകരത്‌ന അന്തരിച്ചു. 40 വയസ്സായിരുന്നു. ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷിന്റെ യുവഗലം യാത്രയുടെ ഉദ്ഘാടനത്തിനിടെ കുഴഞ്ഞുവീണ താരകരത്‌ന കഴിഞ്ഞ 23 ദിവസമായി ബംഗളൂരുവിൽ ചികിത്സയിലായിരുന്നു

തെലുങ്ക് സൂപ്പർ താരവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എൻടിആറിന്റെ പേരക്കുട്ടിയാണ് താരകരത്‌ന. പിതാവ് നന്ദമുരി മോഹൻ കൃഷ്ണ അറിയപ്പെടുന്ന ഛായഗ്രഹകനായിരുന്നു. നായകനായും വില്ലനായും സിനിമയിൽ സജീവമായ താരമാണ് താരകരത്‌ന. ജനുവരി 27ന് ആന്ധ്രയിലെ ചിറ്റൂരിൽ നടന്ന പരിപാടിക്കിടെയാണ് കുഴഞ്ഞുവീണത്.

Related Articles

Latest Articles