Sunday, May 5, 2024
spot_img

വീണ്ടും ചർച്ചയായി തടിയന്റവിട നസീറും എണ്ണമറ്റ കുറ്റകൃത്യങ്ങളും; ഓർമയിൽ കേരളത്തെ ഞെട്ടിച്ച കോ​ഴി​ക്കോ​ട് ഇരട്ട സ്ഫോടനം

ബെംഗളൂരുവില്‍ വൻ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതിനെത്തുടർന്ന് അറസ്റ്റിലായ 10 അംഗ സംഘം തടിയന്റവിട നസീറിന്റെ കൂട്ടാളികളായ തീവ്രവാദികളെന്ന് പോലീസ് വെളിപ്പെടുത്തിയതിനെത്തുടർന്ന് തടിയന്റവിട നസീറും അയാളുടെ എണ്ണമറ്റ കേസുകളും വീണ്ടും ചർച്ചയാവുകയാണ്. സ്ഫോടനങ്ങൾ പത്രത്തിലൂടെയും ടീവിയിലൂടെയും മാത്രം കേട്ടു പരിചയിച്ചിരുന്ന കേരളത്തെ ഞെട്ടിച്ച കോ​ഴി​ക്കോ​ട് നടന്ന ഇരട്ട സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ തടിയന്റവിട നസീറായിരുന്നു.

ഇ​രു​പ​ത്​ മി​നി​റ്റി​ന്റെ വ്യ​ത്യാ​സ​ത്തി​ലാ​ണ്​ കോ​ഴി​ക്കോ​ട്​ ന​ഗ​ത്തി​ലെ ര​ണ്ടി​ട​ത്ത്​ സ്​​ഫോ​ട​ന​മു​ണ്ടാ​യ​ത്. ​ഉ​ച്ച​ 12.45ന്​ ​മാ​വൂ​ർ റോ​ഡ്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ സ്റ്റാ​ൻ​ഡി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി വ​ർ​ക്കേ​ഴ്​​സ്​ കോ ​ഓ​പ​റേ​റ്റി​വ്​ സൊ​സൈ​റ്റി​ക്ക് സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ന​ടു​ത്തു​ള്ള കു​പ്പ​​ത്തൊ​ട്ടി​യി​ലാ​യി​രു​ന്നു​ ആ​ദ്യ സ്​​​ഫോ​ട​നം. പ​രി​ഭ്രാ​ന്ത​രാ​യ യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​യോ​ടി.

സ​മീ​പ​ത്തെ ഹോ​ട്ട​ലിന്‍റെ ചി​ല്ല്​ ത​ക​ർ​ന്ന​തോ​​ടെ ഇ​വി​ടെ ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​വ​രും റോ​ഡി​ലേക്ക് ചിതറിയോടി. സ്​​ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്ത്​ ചെ​റി​യ കു​ഴി രൂ​പ​പ്പെ​ട്ടി​രു​ന്നു. പോലീസ് സംഘം​ ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ 1.05ന്​ ​മൊ​ഫ്യൂ​സി​ൽ ബ​സ്​ സ്റ്റാ​ൻ​ഡി​ൽ സ്​​ഫോ​ട​ന​മു​ണ്ടാ​യ​ത്. ഇ​വി​ടെ​ ര​ണ്ടു​പേ​ർ​ക്ക്​ നി​സാര പ​രി​ക്കേ​റ്റി​രു​ന്നു.

സ്‌​ഫോ​ട​നം ന​ട​ക്കു​ന്ന​തി​ന് മു​മ്പ് ക​ള​ക്ട​റേ​റ്റി​ലേ​ക്കും സാ​യാ​ഹ്ന പ​ത്ര​ത്തി‍ന്റെ ഓ​ഫി​സി​ലേ​ക്കും അ​ജ്ഞാ​ത ഫോ​ണ്‍ കോൾ വ​ന്നി​രു​ന്നു. ‘ക​ളി​യ​ല്ല, കാ​ര്യ​മാ​യി​ട്ടാ​ണ്. അ​ര ​മ​ണി​ക്കൂ​റി​ന​കം ബോം​ബ് സ്‌​ഫോ​ട​നം ഉ​ണ്ടാ​കും. മാ​റാ​ട് സം​ഭ​വ​ത്തി‍ന്റെ ബാ​ക്കി​യാ​ണി​ത്’ എ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. ക​ള​ക്ട​റേ​റ്റി​ല്‍ വി​ളി​ച്ച​യാ​ള്‍ കള​ക്ട​റെ കി​ട്ടാ​താ​യ​തോ​ടെ എ.​ഡി.​എ​മ്മി​നോ​ടാ​ണ് സം​സാ​രി​ച്ച​ത്. സ്‌​ഫോ​ട​ന​ത്തി‍ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ‘അ​ല്‍ഖാ​നു​ന്‍ കേ​ര​ള’ എ​ന്ന സം​ഘ​ട​ന​യു​ടെ പേ​രി​ല്‍ എ​ഴു​തി​ത്ത​യാ​റാ​ക്കി​യ കു​റി​പ്പും അ​ന്ന്​ പ​ത്ര ഓ​ഫീ​സു​ക​ളി​ല്‍ ല​ഭി​ച്ചി​രു​ന്നു.

2009 വരെ ക്രൈംബ്രാഞ്ചാണ് ഈ കേസിന്റെ അന്വേഷണം നടത്തിയിരുന്നത്. എന്നാൽ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവനുസരിച്ച് 2010-ൽ എൻ.ഐ.എ. അന്വേഷണച്ചുമതല ഏറ്റെടുത്തു. അന്വേഷണത്തിനും വിചാരണയ്ക്കുമൊടുവിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ത​ടി​യ​ന്‍റ​വി​ട ന​സീ​റിനെ മൂ​ന്ന് ജീ​വ​പ​ര്യ​ന്തവും ഷ​ഫാ​സിന് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തവുമാണ് എൻഐഎ കോടതി ത​ട​വുശിക്ഷ വി​ധി​ച്ചത്.

Related Articles

Latest Articles