Sunday, May 26, 2024
spot_img

ചമ്പക്കുളം മൂലം ജലോത്സവത്തിൽ വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു; അപകട കാരണം വനിതകളുടെ ഫൈനൽ മത്സരം പൂർത്തിയാവുന്നതിനു മുമ്പ് തന്നെ ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനൽ നടത്തിയതെന്ന് ദൃസാക്ഷികൾ ; സംഘാടനത്തിൽ ഉണ്ടായത് ഗുരുതര പിഴവ്

കുട്ടനാട് : ചമ്പക്കുളം മൂലം ജലോത്സവത്തിൽ വനിതകൾ തുഴഞ്ഞ തെക്കൻ ഓടി വള്ളം മറിഞ്ഞു. ചമ്പക്കുളം സിഡിഎസ് തുഴഞ്ഞ കാട്ടിൽതെക്കേത് വള്ളമാണ് മുങ്ങിയത്. മൂന്ന് പങ്കായക്കാർ ഉൾപ്പെടെ 30 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. വള്ളത്തിലുണ്ടായിരുന്നവർക്കെല്ലാം നീന്തൽ വശമുണ്ടായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ചമ്പക്കുളം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില തൃപ്തികരമാണ്.

വനിതകളുടെ ഫൈനൽ മത്സരം പൂർത്തിയാവുന്നതിനു മുമ്പ് തന്നെ ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനൽ നടത്തിയതാണ് വള്ളം മുങ്ങാൻ കാരണമായത്. കുതിച്ചെത്തിയ ചുണ്ടൻ വള്ളങ്ങളുടെ ഇടയിലേക്ക് വനിതകളുടെ വള്ളം അകപ്പെട്ടുപോവുകയായിരുന്നു.വള്ളം മറിഞ്ഞതിനെ തുടർന്ന് കലക്ടർ മത്സരങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Related Articles

Latest Articles