Thursday, May 9, 2024
spot_img

കുട്ടികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ച സംഭവംപരാതി നൽകിയെന്ന് കെ.എസ്.യുവും എംഎസ്.എഫും, പരാതി കിട്ടിയില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം- നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാൻ എൽ.പി. സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചതിനെതിരെ പരാതി ലഭിച്ചാൽ കേസ് എടുക്കുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. അതേ സമയം എം.എസ്.എഫ് നൽകിയ പരാതി തനിക്ക് ലഭിച്ചില്ലെന്ന് ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ പറഞ്ഞു. കെ. എസ്.യുവും മനുഷ്യാവകാശകമ്മിഷിന് പരാതി നല്‍കി.കടുത്ത വെയിലില്‍ സ്‌കൂള്‍ അസംബ്ലി പോലും നടത്താന്‍ പാടില്ലെന്നചട്ടം നിലനില്‍ക്കവേ ബാലാവകാശനിയമങ്ങളെ കാറ്റില്‍ പറത്തിയാണ് ഇത്തരത്തില്‍ കടുത്ത ബാലാവകാശലംഘനം നടന്നതെന്ന് എം.എസ്.എഫും പരാതിയില്‍ ചൂണ്ടിക്കാട്ടി.

   നവകേരള സദസിനായി ഒരേ സ്കൂളിൽനിന്നും കുറഞ്ഞത് 200 കുട്ടികളെ പങ്കെടുപ്പിക്കാനായിരുന്നു നിർദേശം. അച്ചടക്കമുള്ള വിദ്യാർത്ഥികളെ മാത്രം പങ്കെടുപ്പിച്ചൽ മതിയെന്നുള്ള വിചിത്ര നിർദ്ദേശവും പാർട്ടിതലത്തിൽ നിന്നുണ്ടായിരുന്നു. സംഭവം വിവാദമായതോടെ, കുട്ടികളെ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് നിർദേശിച്ചിരുന്നില്ലെന്ന് അധികൃതർ മലക്കം മറിഞ്ഞു.

     നവകേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് നിർദേശം നൽകിയ തിരൂരങ്ങാടി ഡി.ഇ.ഒയുടെ നടപടി സംബന്ധിച്ച് കമ്മിഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറോടു വിശദീകരണം തേടി. വിശദീകരണം ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരികുമെന്ന് കമ്മിഷൻ വ്യക്തമാക്കി. 

Related Articles

Latest Articles