Thursday, May 9, 2024
spot_img

കറക്കത്തിന് വേഗത കൂട്ടി ഭൂമി; ഇനി ഒരു ദിവസം 24 മണിക്കൂറില്ലെന്ന് ശാസ്ത്രലോകത്തിന്റെ വെളിപ്പെടുത്തൽ

ഇനി മുതൽ ഒരു ദിവസം 24 മണിക്കൂർ ഉണ്ടെന്ന് ഒറ്റയടിക്ക് പറയാൻ കഴിയില്ല കാരണം മനുഷ്യൻ ജീവിക്കുന്ന ഭൂമി കറങ്ങുന്ന വേഗത കൂടിയതോടെ ഇനിയുള്ള ദിവസങ്ങൾ 24 മണിക്കൂറാണെന്ന് പറയാനാകില്ലെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന വിവരം. നിലവിലെ റിപോർട്ടുകളുടെ അടിസ്ഥാനത്തിൽ ഭൂമി ഇപ്പോൾ കറങ്ങിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏത് സമയത്തേക്കാളും വേഗത്തിലാണ് എന്നാണ് കണ്ടെത്തൽ. അതുകൊണ്ടുതന്നെ ഒരു ദിവസത്തിൽ ഇപ്പോൾ 24 മണിക്കൂറില്ലെന്നും ഗവേഷകർ പറയുന്നു.

കറങ്ങുന്ന വേഗത കൂടിയതോടെ ഇനിയുള്ള ദിവസങ്ങൾ 24 മണിക്കൂറാണെന്ന് പറയാനാകില്ലെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന വിവരം. നിലവിലെ റിപോർട്ടുകളുടെ അടിസ്ഥാനത്തിൽ ഭൂമി ഇപ്പോൾ കറങ്ങിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏത് സമയത്തേക്കാളും വേഗത്തിലാണ് എന്നാണ് കണ്ടെത്തൽ. അതുകൊണ്ടുതന്നെ ഒരു ദിവസത്തിൽ ഇപ്പോൾ 24 മണിക്കൂറില്ലെന്നും ഗവേഷകർ പറയുന്നു.

വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയിത പ്രകാരം 2020 മുതൽ തന്നെ ഒരു ദിവസം പൂർത്തിയാക്കാൻ 24 മണിക്കൂർ വേണ്ട. മാത്രമല്ല അതേവർഷം ജൂലൈ 19നാണ് 1960കൾക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു ദിവസം പൂർത്തിയായത് എന്നതും ശ്രദ്ധേയമാണ്.

സമയം കുറഞ്ഞെന്ന് കേൾക്കുമ്പോൾ കാര്യമായ കുറവ് സംഭവിച്ചുവെന്ന് തെറ്റുദ്ധരിക്കരുത്. അതേസമയം നേരത്തെയുള്ള ചില കണക്കു പ്രകാരം 24 മണിക്കൂറിലേറെയെടുത്ത് ദിവസം പൂർത്തിയാക്കിയ ചരിത്രവും ഭൂമിക്കുണ്ട് എന്നത് മറ്റൊരു കൗതുകമാണ്. എന്തായാലും ആഗോള താപനം കാരണം ഭൂമി കറങ്ങുന്നതിന്റെ വേഗം ഇനിയും കൂടിയേക്കാമെന്നും വിദഗ്ധർ പ്രവചിക്കുന്നുണ്ട്.’നെഗറ്റീവ് ലീപ്പ് സെക്കൻഡ്’ പ്രകാരം ഒരു ദിവസത്തിൽ 1.4602 മില്ലിസെക്കൻഡാണ് കുറയുന്നത്.

Related Articles

Latest Articles